cover

ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന് ആംബുലൻസ് കൈമാറി കെപിഎ

ഇന്നൊരു മനോഹരമായ നിമിഷത്തിനാണ് ഞങ്ങൾ സാക്ഷിയായത്. ഒളവണ്ണയിലെ ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന് കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ് നൽകുന്ന ആംബുലൻസിന്റെ താക്കോൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉമ്മൻചാണ്ടി ട്രസ്റ്റിന് കൈമാറി. ഒളവണ്ണ ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും ട്രസ്റ്റ് നിർമിച്ചു നൽകുന്ന വീടുകളുടെ പ്രഖ്യാപനവും നടന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ആരാണോ അവരെ ഹൃദയപൂർവ്വം ചേർത്ത് പിടിക്കുക, അവർക്ക് കഴിയുന്നത്ര പിന്തുണയും സഹകരണവും ഉറപ്പാക്കുക എന്നതാണ് കേരളാ പ്രവാസി അസോസിയേഷൻ കീഴിലുള്ള KPA ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ഒളവണ്ണയിലെ ജനങ്ങൾക്ക് കക്ഷിരാഷ്ടീയ, ജാതി മത പരിഗണനകൾ കൂടാതെ സഹായങ്ങളെത്തിക്കാനും സാന്ത്വനമേകാനും പ്രവർത്തന രംഗത്തിറങ്ങിയ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ സാരഥികളെയും പ്രവർത്തകരെയും അഭിവാദ്യം ചെയ്യാൻ KPA എന്നെന്നും മുന്നിലുണ്ടാവുന്നത് അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്. അതുകൊണ്ട് തന്നെയാണ് ട്രസ്റ്റിന് കീഴിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമാവുന്ന ഒരു ആംബുലൻസ് സേവനം ലഭ്യമാക്കണം എന്നൊരു ആഗ്രഹവുമായി അവർ എത്തിയപ്പോൾ അത് സാധിച്ചു കൊടുക്കാൻ കെപിഎ തയ്യാറായതും. ഇത് കൈമാറാനും അനുബന്ധമായ ചടങ്ങുകൾക്കും സാന്നിദ്ധ്യമായത് കേരളത്തിന്റെ പ്രിയങ്കരനായ പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശനാണ്. ചടങ്ങിൽ ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ.മറിയ ഉമ്മനും പങ്കെടുത്തു. ഒപ്പം അധ്യക്ഷൻ ശ്രീ.എ.ഷിയാലി (ചെയർമാൻ, ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ്), ശ്രീ.സുജിത്ത് കാഞ്ഞോളി (വൈസ് ചെയർമാൻ), ശ്രീ.പി.അർസൽ (സെക്രട്ടറി, ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ്). അഡ്വ:-കെ. പ്രവീൺകുമാർ (ഡി.സി.സി പ്രസിഡണ്ട്), അഡ്വ: പി.എം നിയാസ് (കെ.പി.സി.സി ജനറൽ സെക്രട്ടറി), ശ്രീ.എൻ. സുബ്രഹ്മണ്യൻ (കെ.പി.സി.പി. രാഷ്ട്രീയ കാര്യ സമിതി അംഗം), ശ്രീ.ദിനേശ്പെരുമണ്ണ (ഡി.സി.സി ജന.സെക്രട്ടറി), ശ്രീ. രവികുമാർ പനോളി (പ്രസിഡന്റ് പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി), ശ്രീ.പി. കണ്ണൻ (പ്രസിഡണ്ട് ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി), ശ്രീ.മനീഷ് ആടുമ്മൽ (ട്രസ്റ്റി അംഗം) എന്നിവരും പങ്കെടുത്തു.